ചെന്നൈ : അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എഫ്ഐഡിഇ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള് എയില്‍ ചൈനയെ പിന്തള്ളാന് പതിനഞ്ചുകാരനായ ആര്‍പ്രാഗ്നാനന്ദയാണ് കരുത്തേകിയത്.
കഴിഞ്ഞ വര്‍ഷം ലോക യൂത്ത് ചെസ് ചാമ്ബ്യന്‍ഷിപ്പില്‍ ആര് പ്രാഗ്നാനന്ദ അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ബുദ്ധിശക്തിയിലും ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യയെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം. പൂള് എയില്‍ ഇന്ത്യക്ക് 17 പോയിന്റും ചൈനയ്ക്ക് 16 പോയിന്റും ജര്‍മ്മനിക്ക് 11 പോയിന്റും ഇറാന് 9 പോയിന്റുമാണ് നേടാനായത്.
ജോര്‍ജ്ജിയയുടെ ലെവാന് പാന്റുലൈയ്യയോട് അഞ്ച് തവണ ലോക ചാംപ്യനായ വിശ്വനാഥന് ആനന്ദിന് സമനില നേടാനാണ് സാധിച്ചത്.എന്നാല്‍ പി ഹരികൃഷ്ണയുടേയും പതിനഞ്ചുകാരനായ ആര് പ്രാഗ്നാനന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെ നേട്ടം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി. ഒന്പതാമത്തെയും അവസാനത്തെയും പ്രാഥമിക റൗണ്ടില്‍ ചൈന ടീമിനെ 4-2 ന് പരാജയപ്പെടുത്താന്‍ പ്രാഗ്നാനന്ദയും ദിവ്യ ദേശ്മുഖും സഹായിച്ചു.
Discussion about this post