മദ്ധ്യവയസ്സിലേക്ക് കടന്നെങ്കിലും ബോളിവുഡിലെ ഏറ്റവും അനുയോജ്യനായ അവിവാഹിതന്‍ സല്‍മാന്‍ഖാനാണെന്ന് ആരും പറയും. പൊതുവേ സുന്ദരികളുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം വാര്‍ത്ത സൃഷ്ടിക്കാനല്ലാതെ സല്‍മാനേക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ് അസൂയക്കാര്‍ പറയുന്നത്.
എന്നാല്‍ അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച് താരത്തിന്റെ സാമൂഹ്യസൈറ്റുകളില്‍ എത്തിയ ഒരു അപ്രതീക്ഷിത അതിഥി താരത്തെ ഞെട്ടിച്ചു. മൂന്ന് വയസ്സുകാരി നിത്യ. സല്‍മാന്റെ പുതിയചിത്രം ബജ്രംഗി ഭായിജാനിലെ നായികയെ പോലെയുള്ള ഈ കൊച്ചുസുന്ദരി സല്‍മാനോടുള്ള പ്രണയം പ്രഖ്യാപിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ദബാംഗിലെ മുന്നാ ബദ്‌നാം ഹൂയി ഗാനത്തിനൊപ്പം നൃത്തം ചവിട്ടുന്ന പെണ്‍കുട്ടി തനിക്ക് സല്‍മാനെ കല്യാണം കഴിക്കണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
സല്‍മാന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കല്യാണം എന്നാല്‍ എന്താണെന്ന ചോദ്യത്തിന് ‘ബര്‍ത്ത്‌ഡേ’ പോലൊരു സാധനമാണെന്നാണ് കുഞ്ഞിന്റെ മറുപടി. പക്ഷേ കല്യാണത്തിന് ഒരു തടസ്സമുണ്ട്. അച്ഛന്‍ സമ്മതിക്കത്തില്ലത്രേ. വീഡിയോ ആരാധകരും ഫോളോവേഴ്‌സും ഇത് ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/video.php?v=908960452525492
Discussion about this post