ഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഉമർ ഫറൂഖിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയെത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി.കൊടും ഭീകരനും ജെയ്ഷെ മുഹമ്മദ് സ്ഥാകനുമായ മൗലാന മസൂദ് അസറിന്റെ മരുമകനാണ് ഉമർ ഫാറൂഖ്.
ഫാറൂഖിന്റെ പാകിസ്ഥാനി അക്കൗണ്ടിലേക്കാണ് പണം എത്തിയത്.എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഈ ബാങ്ക് രേഖകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുൽവാമ ഭീകരാക്രമണത്തിന്റെ കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ജമ്മു-കശ്മീർ കോടതിയിൽ സമർപ്പിച്ചത്.
Discussion about this post