തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്.ഇതേ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് രോഗികളുടെയെണ്ണം ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി.പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല.മാത്രമല്ല, ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാനോ പൊതുപരിപാടികൾ നടത്താനോ അനുമതിയില്ല.
ഓണക്കാലത്തും കണ്ടയ്ൻമെന്റ് മേഖലകളിലെ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് ലോക്നാഥ് ബഹ്റ അറിയിച്ചിട്ടുണ്ട്.സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ കടകൾ തുറക്കാം.കടയുടെ വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കേണ്ടത്.ഓണക്കാലത്തെ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post