ന്യൂഡൽഹി : ഭീകരവാദം മറ്റുരാജ്യങ്ങളിലേക്കെത്തിക്കാൻ നേതൃത്വം നൽകിയവർ തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന പ്രഖ്യാപനം നടത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.ഏതു രാജ്യത്തെ ഉദ്ദേശിച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം സൂചിപ്പിച്ചില്ലെങ്കിലും പാകിസ്ഥാനെതിരെയുള്ള ഒളിയമ്പുകളാണ് ഇതെന്ന് വ്യക്തമാണ്.മാത്രമല്ല, ഒരു രാജ്യം ഭീകരസംഘടനകൾക്കും അവരുടെ പരിശീലന കേന്ദ്രങ്ങൾക്കും സഹായങ്ങൾ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിലുള്ള ദി എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.ശരീരത്തെ മുഴുവനായും ബാധിക്കുന്ന ക്യാൻസർ പോലെയാണ് ഭീകരവാദമെന്നും ഭീകരവാദത്തിനെതിരെയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയുമുള്ള പോരാട്ടം നടന്നു വരികയാണെന്നും ജയശങ്കർ വ്യക്തമാക്കി.
Discussion about this post