മോസ്‌കോ : റഷ്യയുടെ അതീവ മാരകായുധങ്ങളിൽ ഒന്നായ സാർ ബോംബിന്റെ പരീക്ഷണ വീഡിയോ പുറത്തു വിട്ട് റഷ്യ.ശീതയുദ്ധം മുറുകി നിന്ന സമയത്ത്, 1961 ഒക്ടോബർ 30ന് പരീക്ഷിച്ച ഹൈഡ്രജൻ ബോംബിന്റെ സ്ഫോടന ദൃശ്യങ്ങളാണ് പുടിൻ ഭരണകൂടം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഹിരോഷിമയിൽ അമേരിക്ക വർഷിച്ച ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിന്റെ 333 മടങ്ങ് ശക്തിയുണ്ട് റഷ്യയുടെ ഈ കൊലയാളിക്ക്.റഷ്യൻ ആണവ മേഖല അതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ പ്രതാപം വിളിച്ചോതുന്ന ഈ നടപടി.13,000 അടി ഉയരത്തിൽ നടത്തിയ സ്ഫോടനം, ഭൂമിയിൽ നിലവിലുള്ള സകല ബോംബുകളെയും നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ലോകത്തിന് സമ്മാനിച്ചത്.പൊട്ടിത്തെറിയോടെ, ബോംബിട്ട സ്ഥലത്ത് റിക്ടർ സ്കെയിലിൽ അഞ്ചു രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടാകും.270 കിലോമീറ്റർ ദൂരെ പോലും താപ തരംഗങ്ങൾ ഉണ്ടാവുന്ന പൊട്ടിത്തെറിയാണ് അന്ന് നടന്നത്.ഏതാണ്ട് 50 മെഗാടൺ ശേഷിയുളള സ്ഫോടനത്തിൽ, 55 കിലോമീറ്റർ ചുറ്റളവിലുള്ള സകലതും ഭസ്മമായി.700 കിലോമീറ്റർ ദൂരെയുള്ള ബിൽഡിങ്ങിന്റെ ജനലുകൾ പോലും തകർന്നു പോയി.തന്റെ സർവാധിപത്യം പരിപൂർണ്ണമായി അടിവരയിട്ടുറപ്പിക്കാനാണ് വ്ലാദിമിർ പുടിൻ ഇങ്ങനെ ചെയ്യുന്നതെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post