ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് വയസുകാരന് മാതാപിതാക്കളെ വെടിവെച്ചു.പിതാവിനെയും എട്ടു മാസം ഗര്‍ഭിണിയായ മാതാവിനെയുമാണ് കുട്ടി വെടിവെച്ചിട്ടത്.ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്.
ജസ്റ്റിന് റെയ്നോള്‍ഡിന്റെയും ഗബ്രിയേല ബര്കാര്ഡിന്റെയും മൂന്നു വയസ്സുളള മകനാണ് അബദ്ധത്തില്‍ മാതാപിതാക്കള്‍ക്ക് നേരെ വെടിവെച്ചത്. അമ്മയുടെ ബാഗില്‍നിന്നുമാണ് കുട്ടിക്ക് തോക്ക് കിട്ടിയത്.വെടിവെയ്പ്പില്‍ പിതാവിന്റെ കഴുത്തിന്റെ പിന്‍ഭാഗത്തും അമ്മയുടെ കൈയിലുമാണ് വെടിയേറ്റത്.വെടി പൊട്ടിയതോടെ പരിഭ്രാന്തനായ കുട്ടി ഭയന്ന് നിലവിളിച്ചു കരഞ്ഞു.
വെടിവെച്ച മൂന്ന് വയസുകാരന് ഇപ്പോള്‍ ചില്‍ഡ്രന്‍സ് യൂത്ത് ഫാമിലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷയിലാണ്. അശ്രദ്ധയായി തോക്ക് സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Discussion about this post