തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജുരമേശ് ആദായനികുതി വകുപ്പിന് ഇന്ന് രേഖകള്‍ കൈമാറും . വിജിലന്‍സിനുമുന്നില്‍ മൊഴി നല്‍കാനുള്ള സമയം ബാറുടമകള്‍ നീട്ടി ചോദിച്ചു.
ബാര്‍കോഴ ആരോപണവിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്ന ആദാ യായ നികുതി വകുപ്പ് അന്വേഷണസംഘം ,ബിജു രമേശിനോട് ശബ്ദരേഖകളും അനുബന്ധതെളിവുകളും മുദ്രവച്ചകവറില്‍ നല്‍കാനാണ് ആവശൃപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രേഖകള്‍ ഹാജരാക്കുന്നത്.
ദൂതന്‍ മുഖേന തിരുവനന്തപുരം ആദായനുകുതിവകുപ്പ് ഓഫീസിലാണ് രേഖകള്‍ എത്തിക്കുക. നേരത്തെ ബിജു രമേശിന്റെ മൊഴി ആദായനികുതിവകുപ്പ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണിയുടെ വീട്ടിലേക്കും സെക്രട്ടറിയേറ്റിലേക്കും ഡിവൈഎഫ് , എഎൈവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും .
Discussion about this post