വിപണിയിലെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ആധിപത്യത്തിനെതിരെ തുറന്നടിച്ച് കേന്ദ്ര റെയിൽവേ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ആസിയാൻ രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര വാണിജ്യ കരാറെന്നാൽ എല്ലാ രാഷ്ട്രങ്ങൾക്കും ഒരു പോലെ ഗുണകരമായിരിക്കണമെന്ന് പറഞ്ഞ പിയൂഷ് ഗോയൽ, ഇന്ത്യൻ വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ അതി പ്രസരത്തെക്കുറിച്ച് യോഗത്തിൽ പ്രസംഗിച്ചു. ഇടനിലക്കാരായ രാഷ്ട്രങ്ങൾ മുഖേന ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ രൂക്ഷമായി വിമർശിച്ച പിയൂഷ് ഗോയൽ, ഇന്ത്യ-ആസിയാൻ ചരക്ക് കരാർ ഇന്ത്യൻ താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്നും വ്യക്തമാക്കി. ആസിയാൻ രാഷ്ട്രങ്ങളോട് ഇന്ത്യയിലേക്ക് വസ്തുക്കൾ കയറ്റുമതി ചെയ്യുമ്പോൾ, അത് തങ്ങളുടെ തദ്ദേശ ഉൽപ്പന്നമാണ് എന്ന് ഉറപ്പു വരുത്തണമെന്നും പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
Discussion about this post