ലഡാക് : ഇന്ത്യ ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പ്രകോപനപരമായ ചൈനീസ് മുന്നേറ്റം.ഇന്നലെ രാത്രി, കിഴക്കൻ മേഖലയിൽ പാൻഗോങ്സോ തടാകത്തിനു സമീപമാണ് ചൈനീസ് പട്ടാളക്കാർ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചത്.എന്നാൽ, ഇവരെ വിജയകരമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു.
സംഘർഷം ലഘൂകരിക്കാനായി ബ്രിഗേഡിയർ-കമാൻഡർ തല ചർച്ചകൾ നടക്കുകയാണ്. ചുഷുൽ താഴ്‌വരയിലാണ് ഫ്‌ളാഗ് മീറ്റെന്ന് സൈനികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും കാലം ദക്ഷിണ തീരത്തു കൂടിയായിരുന്നു ചൈനീസ് ആക്രമണങ്ങൾ നടന്നിരുന്നത്.”സമാധാന പൂർണ്ണമായ പരിഹാരമാണ് ഇന്ത്യൻ സൈന്യം ആഗ്രഹിക്കുന്നത് എങ്കിലും തങ്ങളുടെ അതിർത്തികൾ കാത്തുരക്ഷിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്” എന്ന് കരസേന അധികൃതർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post