ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും.
ഓണം ആഘോഷിക്കുന്ന ഊഷമളമായ ഈ വേളയിൽ ഹൃദ്യമായ ആശംസകൾ. ഓണം ഏവർക്കും സന്തോഷവും സാഹോദര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
‘ഏവർക്കും ഓണാശംസകൾ. ആഘോഷത്തിന്റെ ഈ വേളയിൽ എല്ലാ മലയാളി സഹോദരീ സഹോദരന്മാർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.‘ ഇതായിരുന്നു രജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന്റെ ട്വീറ്റ്.
സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും ഓണാശംസകൾ നേർന്നു. ‘നാടുകാണാൻ മഹാബലി ചക്രവർത്തി ആഗതനാകുന്ന ഈ വേളയിൽ കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഓണാശംസകൾ നേരുന്നു.‘ ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഓണത്തിന്റെ ആഹ്ലാദ വേളയിൽ ആശംസകൾ. വിശിഷ്ടമായ ഈ ആഘോഷത്തിൽ മഹാബലി തമ്പുരാൻ നമ്മൾ ഏവർക്കും ശക്തിയും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആശംസിച്ചത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഓണാശംസകൾ നേർന്നിരുന്നു.
Discussion about this post