ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം നടത്തും.31.08.2020 മുതൽ 06.09.2020 വരെയാണ് ദുഖാചരണം നടത്തുക.ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.സെപ്റ്റംബർ 1 ന് ഡൽഹിയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.
ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് പ്രണബ് മുഖർജി അന്തരിച്ചത്.ആഗസ്റ്റ് 10 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അന്നുതന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രണബ് മുഖർജിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ശേഷം, ഇന്ന് നാലരയോടെ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.
Discussion about this post