ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഗ്രനേഡെറിഞ്ഞ 2 പേരെ പിടികൂടി.തീവ്ര സംഘടനയായ ലഷ്കർ-ഇ-തയ്ബയുമായി ബന്ധമുള്ള ഇവരെ ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പിടികൂടിയത്.ബാരാമുള്ളയിലെ നരസിംഹ എന്നറിയപ്പെടുന്ന ഫയസ് അഹമ്മദ് കുമാറും, ഡി.കെ എന്നറിയപ്പെടുന്ന അഖിബ് ഷെറീഫുമാണ് ബാരാമുള്ളയിലെ ആസാദ് ഗുഞ്ജ് ഭാഗത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഗ്രനേഡാക്രമണം നടത്തിയതിനു അറസ്റ്റിലായത്.
46 രാഷ്ട്രീയ റൈഫിൾസും 53 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും ബരാമുള്ള പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ലഷ്കർ-ഇ-തയ്ബയിൽ പ്രവർത്തിക്കുന്ന ഭീകരവാദികളുടെ നിർദ്ദേശ പ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡെറിഞ്ഞതെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും വെളിപ്പെടുത്തി.പ്രദേശത്തെ ക്രമസമാധാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് കുറ്റവാളികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
Discussion about this post