ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാർ ലംഘനം. ഇന്ന് പുലര്‍ച്ചെ നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറിലുണ്ടായ വെടിവയ്പ്പിൽ ഒരു സൈനികന് വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് ആക്രമണത്തില്‍ വീരമൃത്യ വരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്. ആഗസ്റ്റ് 30ന് നടന്ന ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ഒരു ജവാന് വീരമൃത്യു വരിച്ചിരുന്നു.
Discussion about this post