തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റ് സന്ദർശിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി.ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോകൾ പരിശോധിച്ചു വരികയാണ്.
രണ്ടു ദിവസം മുൻപാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തിയത്.കഴിഞ്ഞ ഒരു വർഷത്തെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കാനുള്ള അസൗകര്യം സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് എൻഐഎ ഉദ്യോഗസ്ഥർ നേരിട്ട് സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുകയായിരുന്നു.
Discussion about this post