തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കയ്യില്‍ വാളുണ്ടായിരുന്നെന്ന ദൃശ്യങ്ങളില്‍ വിചിത്രമായ വിശദീകരണവുമായി സിപിഎം. സ്വരക്ഷയ്ക്ക് വാള്‍ കയ്യില്‍ കരുതിയതാവാമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പരസ്പരം ഉള്ള ഏറ്റുമുട്ടലിനിടെ ആണമെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. സിസി ടിവിയിലെ ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കൈവശം വാള്‍ ദൃശ്യമായിരുന്നു. കാത്തിരുന്നു കൊലപ്പെടുത്തി എന്ന സിപിഎം വാദത്തെ പൊളിക്കുന്നതാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു.












