തിരുവനന്തപുരം : സിപിഎം കുളത്തൂർ ഗുരുനഗർ ബ്രാഞ്ച് സെക്രട്ടറിയെ സ്വന്തം പാർട്ടി പ്രവർത്തകർ വാൾ വീശി വിരട്ടിയോടിച്ചു.ആറ്റിപ്ര കുളത്തൂർ ഗുരുനഗർ സ്വദേശിയായ അനിൽകുമാറിനു നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്. അനിൽകുമാറിന് മർദനമേറ്റിട്ടുണ്ട്.സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വാളുമായി ഓടിച്ച സംഘം അനിൽകുമാറിനെ മർദിക്കുന്നതു കണ്ട് നാട്ടുകാർ ഓടിയെത്തി ചെറുക്കാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.അതിനിടയിലാണ് ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.സംഭവത്തെ തുടർന്ന് തുമ്പ സ്റ്റേഷൻ പരിധിയിൽ വിവിധ ആക്രമണക്കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ അഗ്നി രാജേന്ദ്രൻ,പുല്ലാട് സ്വദേശി അരുൺ എന്നിവർക്കെതിരെ തുമ്പ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.സിപിഎമ്മിലെ പുകയുന്ന പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളിൽ ചിലർ മണൽ കടത്തുമായി ബന്ധമുള്ളവരാണ്.
Discussion about this post