ദുബായ് : ദുബായ് നിര്‍മാണമേഖല വളര്‍ച്ചാപാതയിലാണെന്ന് അധികൃതര്‍. എമിറേറ്റ്‌സിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ നിര്‍മാണമേഖലയുടെ പങ്ക് മൂന്നാമതാണ്. കഴിഞ്ഞവര്‍ഷം നാലുശതമാനം വളര്‍ച്ചയാണ് നിര്‍മാണ മേഖലയിലുണ്ടായതെന്നും സാമ്പത്തികവകുപ്പ് അറിയിച്ചു. ദുബായ് കയറ്റുമതി, വ്യവസായം എന്നിവ സംബന്ധിച്ച ഡയറക്ടറി അടുത്തവര്‍ഷം പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. കയറ്റുമതി, പുനര്‍കയറ്റുമതി രംഗത്തും മികച്ച വളര്‍ച്ചയാണ് ദുബായ് കൈവരിച്ചത്. 48,600 കോടി ദിര്‍ഹത്തിന്റെ കയറ്റുമതി, പുനര്‍കയറ്റുമതിയാണ് ദുബായ് കഴിഞ്ഞവര്‍ഷം നടത്തിയത്. ദുബായിയുടെ വ്യാപാരത്തിന്റെ 36% ആണിത്. 2014ലെ കണക്കുപ്രകാരം 4561 കയറ്റുമതിക്കാരാണ് എമിറേറ്റിലുള്ളത്. 2007ല്‍ 3077 ആയിരുന്നു. ദുബായില്‍ നിര്‍മിക്കുന്ന സാമഗ്രികളില്‍ 64% കയറ്റുമതി ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രത്യേകവും ആധുനികവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണു ഭൂരിഭാഗം നിര്‍മാണ യൂണിറ്റുകളും.
മികച്ച നിര്‍മാണ സൗകര്യങ്ങളും മറ്റു വിപണികളുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ സ്ഥാനവും വ്യവസായരംഗത്തെ മല്‍സരക്ഷമതയും ദുബായിലേക്കു നിര്‍മാണ യൂണിറ്റുകളെ ആകര്‍ഷിക്കുകയാണെന്നു ദുബായ് എക്‌സ്‌പോര്‍ട്‌സ് സിഇഒ സയിദ് അല്‍ അവാഡി പറഞ്ഞു. കയറ്റുമതി സംബന്ധിച്ച പുതിയ യുഎഇ എക്‌സ്‌പോര്‍ട്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറി സാമ്പത്തിക വകുപ്പ് (ഡിഇഡി) അടുത്തവര്‍ഷം പുതുക്കി പ്രസിദ്ധീകരിക്കും. ദുബായിലെ നിര്‍മാണ, കയറ്റുമതി സൗകര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതായിരിക്കും ഡയറക്ടറി. 2010ല്‍ ആണ് ഡയറക്ടറി ആദ്യമായി പ്രസിദ്ധീകരിച്ചത്. മൂവായിരത്തിയഞ്ഞൂറിലേറെ കമ്പനികളുടെ വിവരങ്ങളാണ് പുതുക്കിയ ഡയറക്ടറിയിലുണ്ടാകുക. പ്രാദേശിക, രാജ്യാന്തര കമ്പനികളെക്കുറിച്ചു വിവരം നല്‍കുന്നതായിരിക്കും ഡയറക്ടറിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര തലത്തിലുള്ള കച്ചവടത്തിനായി വസ്തുക്കളെ തരംതിരിക്കുന്ന എച്ച്എസ് കോഡ് പ്രകാരം ദുബായില്‍നിന്നുള്ള ഉല്‍പന്നങ്ങളെ പട്ടികയാക്കിയും ഡയറക്ടറിയിലുണ്ടാകും. യുഎഇയിലെ എമിറേറ്റുകളില്‍നിന്നുള്ള 13 വ്യവസായ മേഖലകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, വ്യവസായ ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നവരുടെ വിവരങ്ങളും ഡയറക്ടറിയിലുണ്ടാകും.
Discussion about this post