ലേ: ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനുമായി കരസേന മേധാവി ജനറൽ എം എം നരവാനെ ലഡാക്ക് സന്ദർശിക്കുന്നു.
കഴിഞ്ഞ രണ്ട് മൂന്ന് മാസക്കാലമായി അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ അതിപ്രധാനമാണ്. ജനറൽ നരവാനെ വ്യക്തമാക്കി.
ലഡാക്കിലെ വിവിധ മേഖലകൾ സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി സംവദിച്ചു. നമ്മുടെ സൈനികരുടെ ആത്മവിശ്വാസം ഉന്നതമാണ്. ഏത് വെല്ലുവിളികളും നേരിടാൻ അവർ തയ്യാറാണെന്നും കരസേന മേധാവി വ്യക്തമാക്കി.
ഓഗസ്റ്റ് 29ന് പാംഗോംഗ് സോ തടാകത്തിന് സമീപത്തെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു കയറാൻ ചൈനീസ് സേന ശ്രമിച്ചിരുന്നു. ചൈനയുടെ ശ്രമങ്ങളെ അതിസമർത്ഥമായി ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടിയിൽ പതറിയ ചൈന ഇനിയും ആക്രമണത്തിന് മുതിർന്നേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സദാ ജാഗരൂകമാണ് സൈന്യം.
Discussion about this post