ശിവസേനയെ വെല്ലുവിളിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ച് താൻ മുംബൈയിൽ എത്തുമെന്നും തടയാൻ ധൈര്യമുള്ളവർ ഒന്ന് തടഞ്ഞു കാണിക്കണമെന്നും താരം പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന്റെ നടപടികളെ കങ്കണ വിമർശിച്ചിരുന്നു. മുംബൈ പൊലീസിനെതിരായ കങ്കണയുടെ പരാമർശം ഭരണകക്ഷിയായ ശിവസേനയെ ചൊടിപ്പിച്ചിരുന്നു. കങ്കണ മുംബൈയിൽ ഇറങ്ങരുതെന്നും ഇറങ്ങിയാൽ തടയുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വെല്ലുവിളി മുഴക്കിയിരുന്നു.
https://twitter.com/KanganaTeam/status/1301782810261299200?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1301782810261299200%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.republicworld.com%2Fentertainment-news%2Fbollywood-news%2Fkangana-ranaut-to-return-to-mumbai-amid-senas-open-threat-to-her.html
ഈ വരുന്ന സെപ്റ്റംബർ 9ന് താൻ മുംബൈയിൽ എത്തും. മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കുമെന്നും കങ്കണ വ്യക്തമാക്കി. അസാദിക്കൂട്ടത്തിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിയ റാവത്തിന് പാക് അധീന കശ്മീർ പോലെയാണ് മുംബൈ അനുഭവപ്പെടുന്നതെങ്കിൽ തെറ്റി പോയെന്നും കങ്കണ ട്വിറ്ററിൽ പരിഹസിച്ചിരുന്നു.











Discussion about this post