മോസ്‌കോ : ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി.ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ് നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.രണ്ടു മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടതായി വാർത്താ ഏജൻസിയായ എൻ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല.
അതിനിടെ, ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം വളരെ മോശമാണെന്നും, സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കാൻ മധ്യസ്ഥതയ്ക്ക് തനിക്ക് താൽപര്യമുണ്ടെന്നും വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലാണ് ട്രംപ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
Discussion about this post