ക്രെംലിൻ : റഷ്യ കണ്ടുപിടിച്ച കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തി റഷ്യൻ പ്രതിരോധ മന്ത്രി.വാക്സിൻ സുരക്ഷിതത്വം ഉറപ്പുനൽകി കൊണ്ട് ആദ്യ പഠനഫലങ്ങൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് മന്ത്രി സെർജി ഷോയ്ഗു കുത്തിവയ്പ് സ്വീകരിച്ചത്.ഇതിന്റെ വീഡിയോ റഷ്യ പുറത്തു വിട്ടിട്ടുണ്ട്.
റഷ്യയുടെ വാക്സിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ച ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.വാക്സിൻ കുറഞ്ഞ കാലയളവുകൊണ്ട് വികസിപ്പിച്ചെടുത്തതിനാൽ, സുരക്ഷാ ഭീഷണി നിലനിൽക്കുന്നു എന്നാരോപിച്ചാണ് ലോകാരോഗ്യ സംഘടന ഈ നിലപാട് സ്വീകരിച്ചത്.ഇതിനെ പൊളിച്ചടുക്കിക്കൊണ്ടാണ് റഷ്യൻ പ്രതിരോധമന്ത്രി ഇപ്പോൾ സ്വയം കുത്തിവെപ്പ് സ്വീകരിച്ചത്.
https://twitter.com/RusEmbIndia/status/1301928449850798080













Discussion about this post