തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ശേഷം വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.
അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Discussion about this post