ന്യൂയോര്‍ക്ക്: ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് അയോഗ്യനാക്കി. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ലൈന്‍ റഫറിയുടെ നേരെ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് താരത്തിനെ നാടകീയമായി പുറത്താക്കിയത്.
സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നില്‍ക്കെയാണ് സംഭവം.
ആദ്യ സെറ്റില്‍ 5-6 ന് പാബ്ലോ മുന്നേറിയപ്പോള്‍ പോയിന്റ് നഷ്ടപ്പെട്ട നിരാശയില്‍ റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടനെ അവര്‍ക്കരികിലേക്ക് ഓടിയെത്തിയ താരം അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം ടൂര്‍ണ്ണമെന്റ് റഫറിയുമായി ലൈന്‍ ജഡ്ജി ചര്‍ച്ച നടത്തുകയും പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
Discussion about this post