ന്യൂഡൽഹി : ഡൽഹിയിൽ വെച്ച് രണ്ട് സിഖ് ഭീകരരെ പോലീസ് പിടികൂടി. ബബ്ബർ ഗൽസ ഇന്റർനാഷണലെന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന കുൽവന്ത് സിങ്, ഭൂപേന്ദറെന്ന ദിലാവർ സിംഗ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഡൽഹിയിലെയും പഞ്ചാബിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് സൂചനകൾ.
ലുധിയാനയിൽ താമസിച്ചിരുന്ന ഭീകരവാദികളെ നിരൺകാരി കോളനിക്ക് സമീപത്തു വെച്ചാണ് പിടികൂടുന്നത്.പോലീസിനെ കണ്ടതോടെ ഇവർ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിനൊടുവിൽ ഇരുവരെയും പോലീസ് കീഴടക്കി. നിരവധി കേസുകളിൽ പഞ്ചാബ് പോലീസ് അന്വേഷിക്കുന്നവരാണ് പിടിയിലായിട്ടുള്ളത്.
Discussion about this post