ഡൽഹി : സോണിയ ഗാന്ധി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് കൂടിക്കാഴ്ച.നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയ നേതാക്കളെയും സോണിയ കാണും. . കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച .പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ വെർച്വൽ മീറ്റിംഗിൽ സോണിയ പങ്കെടുക്കും. ഈ യോഗത്തിൽ ഗുലാം നബി ആസാദ്, ആനന്ദ് ശർമ ഉൾപ്പെടെ 23 നേതാക്കൾ ആണ് പങ്കെടുക്കുന്നത്.
പാർട്ടിയുടെ വിമതരെ നിർവീര്യമാക്കാൻ പാർലമെന്ററി പാർട്ടിയിൽ അടുത്ത സുഹൃത്തുക്കളെയും വിശ്വസ്തരെയും സോണിയ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് വിവാദം, ഇന്ത്യാ ചൈന സംഘർഷം, കൊറോണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. സെപ്റ്റംബർ 14 മുതൽ ആണ് പാർലമെറിന്റെ മൺസൂൺസമ്മേളനം ആരംഭിക്കുന്നത്., സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തുക.ഇതിനായി ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post