ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വലിയ തോതില്‍ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ദെഗ്വാര്‍, മാള്‍ട്ടി സൈക്ടറുകളിലാണ് ആക്രമണം നടന്നത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി.
ഇന്ത്യയുടെ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചിന് പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുപ്വാരയില് നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം സെക്ടറിലാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്.
Discussion about this post