കൊവിഡ് മഹാമാരി മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ബിസിനസുകൾക്കും നഷ്ടം നേരിടുന്നുണ്ടെങ്കിലും ടെസ്ല, ആപ്പിൾ തുടങ്ങിയ ചില ടെക് കമ്പനികൾ മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ആപ്പിളിന് വൻ ഇടിവാണ് നേരിട്ടിരിക്കുന്നത്.
സെപ്റ്റംബർ 4 ന് ആപ്പിളിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു ദിവസം 180 ബില്യൺ ഡോളർ (ഏകദേശം 1,323,459 കോടി രൂപ) ഇടിഞ്ഞു. ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോർട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്. ഇത് കൂടാതെ, അടുത്ത ദിവസം തന്നെ ആപ്പിളിന്റെ ഓഹരികൾ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു എന്നതാണ്. ഇതോടെ 2 ട്രില്യൺ ഡോളർ ആസ്തിയുള്ള കമ്പനിയെന്ന പേരും ഇതോടെ ആപ്പിളിനു നഷ്ടപ്പെട്ടു.
Discussion about this post