ആഗ്ര: അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ശിവസേന. ശിവസേനയുടെ ആഗ്ര യൂണിറ്റാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്..
അടുത്തിടെ പുറത്തുവന്ന സെന്‍സസ് റിപ്പോര്‍ട്ടില്‍ ഹിന്ദു ജനസംഖ്യ കുറയുന്നുവെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവസേന പുരസ്കാരം ഏര്‍പ്പെടുത്തുന്നതെന്ന് ശിവസേനയുടെ ജില്ലാ നേതാവ് വീനു ലവാനിയ പറഞ്ഞു.
2010നും 2015നും ഇടയില്‍ അഞ്ചാമത്തെ കുട്ടി ഉണ്ടായ കുടുംബത്തിനാണ് രണ്ടു ലക്ഷം രൂപ ലഭിക്കുക. ഇതിനായി രക്ഷിതാക്കള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കണം.
മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ശിവസേന ഏകീകൃത സിവില്‍ കോഡ് വേണമെന്നും ബഹുഭാര്യത്വ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post