മോസ്‌കോ : ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയചന്ദ്രൻ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി നടന്ന കൂടിക്കാഴ്ചയിൽ, ലഡാക് അതിർത്തിയിലെ സേനാ പിൻമാറ്റം വേഗത്തിലാക്കുന്നതടക്കം അഞ്ചു കാര്യങ്ങളിൽ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു നിന്നു. അതിർത്തിയിലെ സംഘർഷത്തിൽ അയവു വരുത്തണമെന്ന പ്രസ്താവന രണ്ട് രാജ്യങ്ങളും പുറപ്പെടുവിച്ചു.മൂന്നു മാസത്തിനിടയിൽ ആദ്യമായാണ് ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത്.
ഇരു സേനകൾകക്കുമിടയിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കണം, സൈനികർക്ക് ഇടയിലെ അകലം വർധിപ്പിക്കണം, ഉന്നത തല ചർച്ചകൾ തുടരണം, എത്രയും പെട്ടെന്ന് സേനാ പിൻമാറ്റം നടത്തണം, സ്ഥിതി സങ്കീർണമാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്നീ അഞ്ചു കാര്യങ്ങളാണ് മോസ്കോയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണയായത്. കഴിഞ്ഞ തിങ്കളാഴ്ച, ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപമുണ്ടായ പുതിയ സംഘർഷത്തിന് പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യ-ചൈന ചർച്ച നടന്നത്.
Discussion about this post