മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷൗവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷകൾ തള്ളി. മുംബൈ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷകൾ തള്ളിയത്.
റിയക്കും ഷൗവിക്കിനും പുറമെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത സാമുവൽ മിരാൻഡ, ദീപേഷ് സാവന്ത്, മയക്കുമരുന്ന് കച്ചവടക്കാരായ സെയ്ദ്, ബാസിത് എന്നിവരുടെ ജാമ്യാപേക്ഷകളും തള്ളി. റിയയും ഷൗവിക്കും നിലവിൽ ബെയ്ക്കുള ജയിലിലാണ്.
ചൊവ്വാഴ്ച അറസ്റ്റിലായ റിയയെയും സെപ്റ്റബർ നാലിന് അറസ്റ്റിലായ ഷൗവിക്കിനെയും പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയെ കൂടാതെ സിബിഐയും എൻഫോഴ്സ്മെന്റും നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post