ഡൽഹി : ശനിയാഴ്ച ദോഹയിൽ വെച്ച് നടക്കുന്ന അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും. ഇന്ത്യയോടൊപ്പം മറ്റു 30 രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളെയും സമാധാന ചർച്ചയിൽ പങ്കെടുക്കുന്നതിനായി രാജ്യം ക്ഷണിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അഫ്ഗാനിസ്ഥാന്റെ പ്രധാന വികസന പദ്ധതികളുടെ പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഹേറട്ടിലെ ഡാമിന് ഇന്ത്യ-പാകിസ്ഥാൻ സൗഹൃദ ഡാം എന്ന പേരും നൽകിയിരുന്നു. 2020 ഫെബ്രുവരി 29 നടന്ന യുഎസ്-താലിബാൻ ഇടപാടിലും ഇന്ത്യ സാന്നിധ്യമറിയിച്ചിരുന്നു.അന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായ പി. കുമരനാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
Discussion about this post