ജമ്മുകശ്മീർ നിവാസികൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.ഇതുപ്രകാരം, ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും സൗജന്യമായി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കു കീഴിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ഇപ്പോൾ പ്രഖ്യാപിച്ചത് പ്രകാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.കശ്മീരികളുടെ ആരോഗ്യ നിലവാരവും ക്ഷേമവും ഉയർത്താനാണ് കേന്ദ്രസർക്കാർ പുതിയ പാക്കേജ് കൊണ്ട് ലക്ഷ്യമിടുന്നത്.
ജമ്മുകശ്മീരിലെ വിരമിച്ചതും അല്ലാത്തതുമായ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഹെൽത്ത് ആൻഡ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഫിനാൻഷ്യൽ കമ്മീഷണർ അടൽ ഡല്ലു പറഞ്ഞു.5.97 ലക്ഷം കുടുംബങ്ങൾ നിലവിൽ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുണ്ട്. പുതിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതി ലക്ഷ്യമിടുന്നത് 15 ലക്ഷം കുടുംബങ്ങളെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post