ദോഹ : അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ശനിയാഴ്ച നടന്ന അഫ്ഗാനിസ്ഥാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സമാധാന ചർച്ചയിൽ പങ്കെടുക്കവെ എസ്.ജയശങ്കർ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ഖത്തറിലെ ദോഹയിൽ വച്ച് നടന്ന സമാധാന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്.
അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയേയും ബഹുമാനിച്ചുകൊണ്ട് അഫ്ഗാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കണം സമാധാനചർച്ചകൾ നടത്തേണ്ടതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന് ആവശ്യം ദീർഘകാലത്തേക്കുള്ള സമാധാനമാണെന്നും അതിൽ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രധാനമായും മുൻതൂക്കം നൽകേണ്ടതെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post