ന്യൂയോര്‍ക്ക്: റഷ്യന്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി. കാലിലേറ്റ പരിക്ക് മൂലമാണ് യുഎസ് ഓപ്പണില്‍ മൂന്നാം സീഡായിരുന്ന ഷറപ്പോവ പിന്മാറിയത്.
ഷറപ്പോവയുടെ പിന്മാറ്റത്തോടെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന്റെ മുന്നേറ്റം സുഗമമായി. ഷറപ്പോവ പിന്മാറിയ വിവരം യുഎസ് ഓപ്പണ്‍ ഡയറക്ടര്‍ ഡേവിഡ് ബ്രൂവര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ താരത്തിന്റെ പിന്മാറ്റത്തെത്തുടര്ന്ന് മറ്റൊരു റഷ്യന്‍ താരമായ ഡാരിയ കസ്തികിനയെ പകരക്കാരിയായി തെരഞ്ഞെടുത്തു.
Discussion about this post