അറബി സര്‍വ്വകലാശാല അനാവശ്യമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. വിദേശ ഭാഷ പഠിക്കണമെങ്കില്‍ വിവിധ വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന സര്വ്വകലാശാലാണ് ആവശ്യം. ഇതെല്ലാം പറഞ്ഞാല്‍ വര്ഗ്ഗീയതയാകുമെന്നും ജിജി തോംസണ്‍ ഒരു സ്വകാര്യ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭാഷ നന്നാക്കാന്‍ സര്‍വ്വകലാശാലയല്ല ആവശ്യം. സംസ്കൃത സര്‍വ്വകലാശാല ഇതിന്റെ ഉദാഹരണമാണെന്നും ജിജി തോംസണ്‍ പറഞ്ഞു.
നേരത്തെ ധനവകുപ്പും സര്‍വ്വകലാശാലയ്ക്ക് പിന്നില്‍ വര്‍ഗ്ഗീയ ലക്ഷ്യമുണ്ടെന്നാരോപിച്ച് സര്‍വ്വകലാശാല എന്ന ആവശ്യം നിരാകരിച്ചിരുന്നു. എന്നാല്‍ അറബി സര്‍വ്വകലാശാല എന്ന ആവശ്യവുമായി മുസ്ലിംലീഗ് മുന്നോട്ട് പോവുകയാണ്.
Discussion about this post