ആലപ്പുഴ : താൻ നേതൃത്വം നൽകുന്ന ഭാരത് ധർമ്മ ജനസേനാ പാർട്ടി (ബിഡിജെഎസ് ) ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചെന്ന് അവകാശപ്പെട്ട് സുഭാഷ് വാസു രംഗത്ത്. ബിഡിജെഎസുമായി മുന്നോട്ട് പോകാൻ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഔദാര്യം ആവശ്യമില്ലെന്നും ബിഡിജെഎസിനെ ദേശീയ പാർട്ടിയാക്കുകയാണെന്നും സുഭാഷ് വാസു വ്യക്തമാക്കി. ഇത് ചർച്ച ചെയ്യുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തന്നെ ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ സന്തോഷമുണ്ട്. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ ആരോപണങ്ങളും തെളിവുകളും ഏറെയുണ്ടായിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ല- സുഭാഷ് വാസു പറഞ്ഞു. ഇതേ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post