ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് പിൻവലിച്ച് ദുബായി വ്യോമയാന മന്ത്രാലയം. നാളെ മുതൽ നേരത്തെ ചിട്ടപ്പെടുത്തിയ സമയക്രമം അനുസരിച്ച് വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരന് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് എയർഇന്ത്യ വിമാനങ്ങൾക്ക് ദുബായ് സിവിൽ വ്യോമയാന മന്ത്രാലയം യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ജയ്പൂരിൽ നിന്നും ദുബായ് ഇന്റർനാഷണൽ എയർപോർട്ടി ലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ ഒരു യാത്രക്കാരന് കോവിഡ രോഗബാധ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ദുബായ് അധികൃതരുടെ ഈ നീക്കം. ഇതേത്തുടർന്ന് 15 ദിവസത്തേക്ക് ദുബായിലേക്കുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് സർക്കാർ യാത്രാ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
Discussion about this post