ന്യൂഡൽഹി : ലഡാക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷം മുതലെടുക്കുന്ന പാകിസ്ഥാനെ ചെറുക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ.ചൈനീസ് സംഘർഷത്തിന്റെ മറവിൽ പാകിസ്ഥാൻ സൈനികരുടെയും തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കാനാണ് ഇന്ത്യ കശ്‍മീർ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കുന്നത്.
കശ്മീരിലെ നിയന്ത്രണരേഖയിൽ 3,000 സൈനികരെ ഇന്ത്യ കൂടുതൽ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് സൈനികരുമായി നടത്തുന്ന രൂക്ഷമായ പോരാട്ടത്തിന്റെയും സംഘർഷത്തിന്റെയും മറവിൽ അതിർത്തി ലംഘിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.ഇതിന്റെ ഭാഗമായി പാക് അധീന കശ്മീരിൽ കൂടുതൽ പാക് പട്ടാളക്കാരെ രംഗത്തിറക്കിയിട്ടുണ്ട്.കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ സന്ദർശന ശേഷമാണ് കശ്‍മീരിൽ സൈനികവിന്യാസം ശക്തിപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.
Discussion about this post