ഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ അതി ശൈത്യം സഹിക്കാനാവാതെ ചൈനീസ് സൈനികർ. തണുപ്പിനെ അതിജീവിക്കാനാവാതെ ചൈനീസ് സൈനികർ കുഴഞ്ഞുവീഴുന്നതായാണ് റിപ്പോർട്ട്.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യം തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ അംഗീകരിച്ചിട്ടുണ്ട് . ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ പാങ്കോംഗ് ത്സോ മുതൽ റെജാങ് ലാ വരെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് മൂന്ന് സ്ഥലങ്ങളിൽ മുഖാമുഖം നിൽക്കുകയാണ്. ഈ സഹാചര്യത്തിലാണ് ഗാൽവാനിലെ അതിശൈത്യം സഹിക്കാനാവാതെ ചൈനീസ് സൈന്യം പ്രതിസന്ധിയിലാവുന്നത്. എന്നാൽ ഇന്ത്യൻ സൈന്യത്തിന് തണുപ്പ് കാര്യമായി ബാധിക്കുന്നില്ല.
സെപ്റ്റംബർ 10 ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം അതിർത്തിയിലെ സംഘർഷത്തിന് കുറവുണ്ട്. ഇന്ത്യൻ സൈന്യം പാംഗോങിൻറെ കൊടുമുടികളിലെ തന്ത്രപരമായ സ്ഥാനങ്ങൾ കൈയ്യടിക്കയെന്നാണ് റിപ്പോർട്ടുകൾ.
നോർത്ത് പാങ്കോംഗ്, റെജാങ് ലാ, ഫിംഗർ -5 മേഖലയിലെ മൂന്ന് സ്ഥലങ്ങളിൽ ഇരുരാജ്യങ്ങളുടെയും സൈന്യം മുഖാമുഖം നിൽക്കുക.യാണ്. 200-300 മീറ്റർ അകലത്തിലാണ് ഇരു സൈന്യവും നിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ലഡാക്കിൽ നിന്ന് പിൻവാങ്ങുന്നത് സംബന്ധിച്ച് ഇരു സൈന്യങ്ങളും ഒദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും ചൈനീസ് സൈന്യത്തിന്റെ നില വഷളാകാൻ തുടങ്ങിയതായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നിരുന്നാലും, ശൈത്യകാലത്തെത്തുടർന്ന് സൈന്യം ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post