ലഡാക്ക് : കിഴക്കൻ ലഡാക്കിലെ ആറ് പുതിയ കൊടുമുടികൾ പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയം തന്നെയാണ് ഇന്ത്യൻ സൈന്യം കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ആറ് പുതിയ ഉയർന്ന പോയിന്റുകൾ പിടിച്ചെടുത്തുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.
പാൻഗോങ്ങിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷാവസ്ഥ രൂക്ഷമായി നിൽക്കുമ്പോഴാണ് കിഴക്കൻ ലഡാക്കിലെ ആറ് പുതിയ കൊടുമുടികളായ മഗർ, ഗുരുങ്ങ്, റെസെങ് ലാ, റെചിൻ ലാ, മോഖ്പാരി, റിഡ്ജ് ലൈൻ കൊടുമുടികളാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്.
കഴിഞ്ഞ മൂന്നാഴ്ച നീണ്ട നിർണ്ണായക നീക്കത്തിന്റെ ഫലമായാണ് ഇന്ത്യന് സൈന്യത്തിന്റെ ഈ വിജയം. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പദ്ധതികൾ തകര്ത്തുകൊണ്ടായിരുന്നു ഇന്ത്യന് സൈന്യത്തിന്റെ സുപ്രധാന മുന്നേറ്റം. ഇവിടേക്ക് എത്തിച്ചേരാൻ ചൈനീസ് സൈന്യം പരമാവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഓഗസ്റ്റ് 29 നും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയിൽ ഇന്ത്യൻ സൈന്യം 6 മലകൾ കൂടി കീഴടക്കിയതായി സർക്കാർ വൃത്തങ്ങളും അറിയിച്ചു. ചൈനീസ് സൈന്യം ഇവിടെയെത്താൻ അശാന്ത പരിശ്രമം നടത്തവേ, ഇന്ത്യൻ ജവാൻമാർ തന്ത്രപരമായി ഒരു വശത്ത് നിന്ന് ഈ കൊടുമുടികൾ കൈവശപ്പെടുത്തി.ഉയരങ്ങളിൽ എത്താൻ പരാജയപ്പെട്ട ചൈനീസ് സൈന്യം നിരാശരാണ്. ഇതേ തുടർന്ന് പ്രകോപിതനായി അവർ വെടിവെയ്പ് നടത്തിയതായും സൂചനയുണ്ട്. പാങ്കോംഗ് തടാകത്തിന്റെ തെക്കേ തീരത്ത് കുറഞ്ഞത് മൂന്ന് തവണ വെടിവയ്പുകളുണ്ടായി.ബ്ലാക്ക് ടോപ്പും ഹെൽമെറ്റ് ടോപ്പ് കുന്നുകളും എൽഎസിയിൽ ചൈനീസ് ഭാഗത്താണെന്നും ഇന്ത്യൻ ഭാഗത്ത് കൈവശമുള്ള കൊടുമുടികൾ ഇന്ത്യൻ പ്രദേശത്തെ എൽഎസിയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ഈ നടപടിക്കു ശേഷം, ചൈനീസ് സൈന്യം 3,000ത്തിലധികം സൈനികരെ റെജാങ് ലാ, റെചിൻ ല എന്നിവയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്.ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യവും തയ്യാറാണ്. അതേസമയം, ചൈനയുടെ ഭാഗത്തു നിന്നുള്ള നയതന്ത്ര ചർച്ചകളിൽ ഗുണപരമായ പുരോഗതി ഉണ്ടായിട്ടില്ല
Discussion about this post