സമാജ്‌വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് (ബിഎസ്പി) പാർട്ടിയും തങ്ങളുടെ ഭരണകാലഘട്ടത്തിൽ നടത്തിയതിലും കൂടുതൽ നിയമനങ്ങൾ അധികാരത്തിൽ വന്ന് 3 വർഷത്തിനുള്ളിൽ നടത്തിയി യോഗി ആദിത്യനാഥ് സർക്കാർ. യുപി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മൂന്നര വർഷം കൊണ്ട് മൂന്നുലക്ഷത്തിലുമധികം പേർക്കാണ് യോഗി സർക്കാർ തൊഴിൽ നൽകിയത്.
സെപ്റ്റംബർ 18 ന് ചേർന്ന യോഗത്തിൽ സർക്കാരിന് കീഴിലുള്ള എല്ലാ ഡിപ്പാർട്മെന്റിലേയും ഉദ്യോഗസ്ഥരോട് മൂന്നുമാസത്തിനുള്ളിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം ആരംഭിക്കണമെന്നും ആറ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. 2017 മാർച്ച് മുതലുള്ള കണക്കുകളെടുത്താൽ പോലീസ് ഡിപ്പാർട്മെന്റിൽ മാത്രം 1,37, 253 പുതിയ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. ഇതേ കാലയളവിൽ ബേസിക് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ 54,706 പേരെയും സെക്കന്ററി എഡ്യൂക്കേഷൻ ഡിപ്പാർമെന്റിൽ 14,000 പേരെയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ പുതിയതായി നിയമിച്ചു.
Discussion about this post