ന്യൂഡൽഹി : കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കേണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി സംഭരിക്കുന്നത് തുടരുമെന്നും താങ്ങുവില സംവിധാനത്തിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കർഷകർ ഇത്രയും നാൾ കുരുക്കിലായിരുന്നു.ആനുകൂല്യം മുഴുവനും ലഭിച്ചിരുന്നത് ഇടനിലക്കാർക്കാണ്. ഇവർക്ക് പ്രയോജനം ലഭിക്കുന്ന വിധം പ്രവർത്തിക്കാൻ കർഷകർ നിർബന്ധിതരായിരുന്നു.ഇതിലാണ് പുതിയ കാർഷിക പരിഷ്കരണ ബില്ലുകളിലൂടെ സർക്കാർ മാറ്റം കൊണ്ടുവരുന്നത്- നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ഗ്രാമ ചന്തകൾ ഇല്ലാതാകുമെന്ന് പറഞ്ഞ് ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗ്രാമചന്തകളെല്ലാം ഇപ്പോഴുള്ളതു പോലെ തന്നെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post