ബംഗളുരു : കഴിഞ്ഞമാസം ബംഗളുരുവിലുണ്ടായ കലാപത്തിന്റേയും അക്രമങ്ങളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകൾ പ്രകാരം സംഘർഷം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
കോൺഗ്രസ് എംഎൽഎ നവീൻ ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് നബിയെ അവഹേളിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മാസം പതിനൊന്നാം തീയതി ബംഗളുരു നഗരത്തിൽ സംഘർഷങ്ങളുണ്ടാകുന്നത്. ഇതേതുടർന്ന്, എംഎൽഎയുടെ വസതിക്കു നേരെയും ആക്രമണമുണ്ടായി. ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് അക്രമം അരങ്ങേറിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസമ്മിൽ പാഷ സംഭവത്തിനു മുമ്പായി അക്രമത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
Discussion about this post