Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

by Brave India Desk
Sep 23, 2020, 04:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ആവർത്തിച്ച് ബിജെപി. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ചിറ്റ് എഴുതി വാങ്ങാൻ വേണ്ടിയാണെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. ലൈഫ് മിഷൻ അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വകുപ്പ് മന്ത്രിയും ആണ്. ധനമന്ത്രി ഇതിൽ സാക്ഷി ആണ്. ഇത്രയേറെ വിവാദമുണ്ടായിട്ടും കരാർ പുറത്ത് വിടാൻ സർക്കാർ തയ്യാറായിട്ടില്ല. അനുബന്ധ കരാർ ഉണ്ടോ എന്ന് വകുപ്പ് മന്ത്രിയും മിണ്ടുന്നില്ലെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. പദ്ധതിയിൽ കമ്മീഷൻ ആർക്ക് ഒക്കെ പോയി എന്നത് മുഖ്യമന്ത്രിക്ക് അറിയാം. പദ്ധതി അടിമുടി ദുരൂഹമാണ്. അതിനാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസി തന്നെ വേണമെന്നും രമേശ് ആവശ്യപ്പെട്ടു. നിബന്ധനകളോടെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന മറ്റൊരു മുഖ്യമന്ത്രിയെ ഇതുവരെ കേരളത്തിൽ കണ്ടിട്ടില്ല. ഓരോ ചാനലിലും ഓരോ കാര്യങ്ങൽ പറയുകയാണെന്നും രമേശ് പരിഹസിച്ചു.  ഒക്ടോബർ 2 നു 20000 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തും. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിൽ പ്രതിഷേധം നടത്തുമെന്നും രമേശ് വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി  പ്രതിഷേധം ശക്തമാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു. സി ആപ്റ്റിൽ വന്ന പാർസലിനെക്കുറിച്ച്  അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ആ സംശയം ജലീലിനെക്കുറിച്ചും ഉണ്ട്. മന്ത്രി പറയുന്ന എല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്.

ജലീലിന്റെ രാജി വേണ്ട എന്ന സിപിഐയുടെ നിലപാട് വിചിത്രമാണെന്നും എം ടി രമേശ് പ്രസ്താവിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കയി കടുത്ത നിലപാട് എടുത്ത സിപിഐ ക്ക് ജലീലിന്റെ കാര്യത്തിൽ മറ്റൊരു നിലപാട് ആണ്. ജലീലിനെ എന്തിനാണ് സംരക്ഷിക്കുന്നത് എന്ന് സിപിഐ വ്യക്തമാക്കണം. ഇപി ജയരാജന്റേയും ശശീന്ദ്രന്റേയും കാര്യത്തിൽ മറ്റൊരു നിലപാട് ആയിരുന്നു സിപിഐക്ക്. ജലീൽ രാജിവെച്ചാൽ എല്ലാ അന്വേഷണവും മുഖ്യമന്ത്രി യിലേക്ക് എത്തും. അതിന് കവചം തീർക്കാൻ ആണ് കാനം രാജേന്ദ്രനെ കൂടി കൂട്ടുപിടിക്കുന്നതെന്നും രമേശ് പരിഹസിച്ചു.

അതേസമയം ലൈഫ് മിഷൻ അഴിമതിയിലും ജലീലിന്റെ രാജിക്കാര്യത്തിലും ഇടത് മുന്നണിയും സർക്കാരും മൗനം തുടരുകയാണ്.

Tags: GOLD SMUGGLING CASEk t jaleelm t rameshLife Mission Scam
Share33
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies