ലക്നൗ : മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്ന പദ്ധതിയായ ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ (ജെപി സെന്റർ ) വിൽക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ലക്നൗ ഡെവലപ്മെന്റ് അതോറിറ്റി (എൽഡിഎ) ജെപി സെന്റർ വിൽക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ മുൻ സമാജ്‌വാദി പാർട്ടി സർക്കാരാണ് ജെപി സെന്ററിന്റെ നിർമാണമാരംഭിച്ചത്. യുപി സർക്കാർ ഇതുവരെ 881.36 കോടി രൂപ ഈ പദ്ധതിക്കായി ചിലവിട്ടിട്ടുണ്ട്. എൽഡിഎ പുറത്തുവിട്ടിട്ടുള്ള വിവരങ്ങൾ പ്രകാരം ജെപി സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 130.60 കോടി രൂപയാണ് ഇനി ആവശ്യമായുള്ളത്.
സമാജ്‌വാദി സർക്കാർ അനുവദിച്ച ബഡ്ജറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ യോഗി സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും ബഡ്ജറ്റിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടിവരുമെന്ന് എൽഡിഎ സർക്കാരിനെ അറിയിച്ചു.സർക്കാരിന് കനത്ത ബാധ്യത വരുത്തി വെക്കുന്നതിനാൽ ഈ നടപടി യോഗി ആദിത്യനാഥ് സർക്കാർ വേണ്ടെന്നു വയ്ക്കുകയായിരുന്നു.ഇതേ തുടർന്നാണ് ജെപി സെന്റർ വിൽക്കാനുള്ള നടപടികൾ ആരംഭിച്ചത്.
Discussion about this post