ടെല്‍-അവിവ്: ഇന്ത്യയിലെ പൊലീസുകാര്‍ക്ക് ഇസ്രായേല്‍ പൊലീസ് വകുപ്പ് പരിശീലനം നല്‍കുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം ഉള്‍പ്പെടെയുള്ള പരിപാടികള്‍.
2014 ലാണ് ഇസ്രായേലും ഇന്ത്യയും ആഭ്യന്തര സുരക്ഷ മേഖലയില്‍ പരസ്പരം സഹകരിക്കാനുള്ള സമഗ്ര കരാറില്‍ ഒപ്പു വെച്ചത്. സംഘടിത കുറ്റ കൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത്, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരെ സംയുക്ത സഹകരണമായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. ഇ്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍.
അതേസമയം ഇന്ത്യന്‍ പോലിസ,ിന് പരിശീലനം നല്‍കുന്നതിനെതിരെ ഇസ്രായേലിലെ ചില ഇടത് ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്വതന്ത്ര കശ്മീര്‍ വാദത്തിന് പിന്തുണ നല്‍കുന്നവരാണ്
ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കരുതെന്ന ഇന്ത്യാ വിരുദ്ധ നിലപാടാണ് പരാതിയില്‍ പറയുന്നത്.
ഈ പരാതിയിലൂടെ ഞങ്ങള്‍ കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സിഗല്‍ കൂക് അവിവി അല്‍ ജസീറയോട് പറഞ്ഞു.
ഇന്ത്യന്‍ പൊലീസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനു മുമ്പായി സേനയിലെ അംഗങ്ങള്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളിയായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വച്ചിരുന്നു, എന്നാല്‍ ഈ ആവശ്യം ഇസ്രായേല്‍ പൊലീസും ആഭ്യന്തര വകുപ്പും നേരത്തെ തള്ളിയിരുന്നു. ഈ പരാതി തള്ളിക്കളയാന്‍ മെയ് മാസത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥരെ പറ്റി പരിശീലനത്തിനു മുമ്പായി അന്വേഷിക്കുന്നതും സ്‌ക്രീന്‍ ചെയ്യുന്നതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി കണക്കാക്കപ്പെടുകയും ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നായിരുന്നു ഇസ്രായേല്‍ സര്‍ക്കാരിന്റെ വാദം.













Discussion about this post