Saturday, January 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഇത് യുപിയിലല്ല, മലപ്പുറത്തും കോഴിക്കോട്ടും, പ്രാണവേദനയിൽ ഭാര്യ പിടഞ്ഞിട്ടും ചികിത്സിച്ചില്ല‘; ചികിത്സ വൈകിയതിനാൽ മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് മുഹമ്മദ് ഷരീഫ്

by Brave India Desk
Sep 28, 2020, 04:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ചികിത്സ വൈകിയതിനാൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കുട്ടികളുടെ പിതാവ് എൻ സി മുഹമ്മദ് ഷരീഫ്. സംഭവം നടന്നത് യുപിയിൽ അല്ല മലപ്പുറത്തും കോഴിക്കോടുമാണെന്ന് അദ്ദേഹം പറഞ്ഞു. യുവതിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്നാണ് ഇരട്ടക്കുട്ടികൾ മരിച്ചത്.

‘പ്രസവ വേദനയാൽ കരയുന്ന പ്രിയതമയ്ക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഗർഭ പാത്രത്തിന്റെ ഉളളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുമ്പോഴും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഗർഭാശയ സ്തരം പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ പോലും നീ കോവിഡ് രോഗിയാണെന്ന് പറഞ്ഞ് മാറ്റിനിർത്തുമ്പോഴുള്ള മനോവിഷമം എത്രയാകും?‘ മുഹമ്മദ് ഷരീഫ് ചോദിക്കുന്നു.

Stories you may like

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

അതികഠിനമായ വേദന അനുഭവിച്ച് ലേബർ റൂമിൽ ഭയപ്പാടോടെ കഴിയുമ്പോൾ നീ തികയാതെ പ്രസവിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞാൽ വേദനിക്കാത്തവരുണ്ടാകുമോ? ഇതെല്ലാം തന്റെ ഭാര്യ അനുഭവിച്ചുവെന്നും സർക്കാർ ആശുപത്രിയിൽ നിന്ന് പോലും നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഒൻപത് മാസം ഗർഭിണിയായ അവൾക്ക് ചികിത്സ ലഭ്യമാകാൻ മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വന്നു. ഇത് യുപിയിൽ അല്ല. മലപ്പുറത്തും കോഴിക്കോടുമാണെന്നും ആത്മരോഷത്തോടെ അദ്ദേഹം പറയുന്നു.

14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി എന്‍.സി.മുഹമ്മദ് ഷരീഫ്, പുളിയക്കോട് മേൽമുറി ഷഹ്‌ല തസ്നി ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4ന് പ്രസവവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച ഷഹ്‌ലയെ നിലവിൽ കോവിഡ് രോഗിയല്ലെന്ന് പറഞ്ഞ് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് രേഖകൾ കൈമാറിയത് രാവിലെ 11നാണ്. കോഴിക്കോട് എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ പോയെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

എന്നാൽ നേരത്തെ കോവിഡ് രോഗിയായിരുന്നു എന്ന കാരണം കൊണ്ട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയും മടക്കി അയച്ചു. മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആർടിപിസി ആർ പരിശോധന ഫലം ആവശ്യപ്പെട്ട് പ്രവേശനം നൽകിയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയൻ നടത്തിയെങ്കിലും ഇരട്ടക്കുട്ടികൾ മരിച്ചിരുന്നു. സിസേറിയനു പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് ഷഹ്‌ല തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.

സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് വന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ദാരുണസംഭവത്തിന് കാരണമെന്നാണ് വിമർശനം ഉയരുന്നത്. ആരോഗ്യ വകുപ്പിന്റെ ക്രൂരതയാണ് ഇരട്ടക്കുട്ടികളുടെ ജീവൻ പൊലിയാൻ കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ ആരോപിച്ചു. ഇതാണോ നിങ്ങളുടെ നമ്പർ 1 എന്നും അദ്ദേഹം പരിഹസിച്ചു.

Tags: health departmentCovid 19 KeralaTwins died
Share7TweetSendShare

Latest stories from this section

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

Discussion about this post

Latest News

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

കൂട്ടുകാരെ രക്ഷിക്കാൻ നുണ പറഞ്ഞു, നൈറ്റ് ക്ലബ്ബ് വിവാദത്തിൽ കുറ്റസമ്മതവുമായി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്

കൂട്ടുകാരെ രക്ഷിക്കാൻ നുണ പറഞ്ഞു, നൈറ്റ് ക്ലബ്ബ് വിവാദത്തിൽ കുറ്റസമ്മതവുമായി ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക്

ചിലപ്പോൾ പുറത്തിരിക്കുന്നത് ഗുണം ചെയ്യും; സഞ്ജുവിന് വിശ്രമം ആവശ്യമാണോ? അശ്വിൻ നിലപാട് വ്യക്തമാക്കുന്നു

ചിലപ്പോൾ പുറത്തിരിക്കുന്നത് ഗുണം ചെയ്യും; സഞ്ജുവിന് വിശ്രമം ആവശ്യമാണോ? അശ്വിൻ നിലപാട് വ്യക്തമാക്കുന്നു

സഞ്ജുവിനെ തള്ളിക്കളയില്ല; മാനസികമായ പിന്തുണ നൽകും, ടീം ഇന്ത്യ സഞ്ജു സാംസണിനൊപ്പം; ബാറ്റിംഗ് പരിശീലകൻ പറയുന്നത് ഇങ്ങനെ

സഞ്ജുവിനെ തള്ളിക്കളയില്ല; മാനസികമായ പിന്തുണ നൽകും, ടീം ഇന്ത്യ സഞ്ജു സാംസണിനൊപ്പം; ബാറ്റിംഗ് പരിശീലകൻ പറയുന്നത് ഇങ്ങനെ

പാകിസ്ഥാൻ വന്നില്ലെങ്കിൽ ആർക്ക് ചേതം? നിലവാരമില്ലാത്ത പാക് ടീമിനെ പരിഹസിച്ച് അമിത് മിശ്ര

പാകിസ്ഥാൻ വന്നില്ലെങ്കിൽ ആർക്ക് ചേതം? നിലവാരമില്ലാത്ത പാക് ടീമിനെ പരിഹസിച്ച് അമിത് മിശ്ര

ദാദയ്ക്ക് പിൻഗാമിയായി പത്നി സുനേത്ര പവാർ:ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ദാദയ്ക്ക് പിൻഗാമിയായി പത്നി സുനേത്ര പവാർ:ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഞങ്ങൾ വെനിസ്വേലൻ എണ്ണ തരാം: ഇന്ത്യയ്ക്ക് വാഗ്ദാനവുമായി അമേരിക്ക

പ്രഭാതസവാരിക്കിടെ വളർത്തുനായയുടെ ക്രൂരമായ ആക്രമണം; യുവതിക്ക് മുഖത്തും കഴുത്തിലുമായി 50 തുന്നലുകൾ

പ്രഭാതസവാരിക്കിടെ വളർത്തുനായയുടെ ക്രൂരമായ ആക്രമണം; യുവതിക്ക് മുഖത്തും കഴുത്തിലുമായി 50 തുന്നലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies