കൊച്ചി : ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കും കൂട്ടർക്കും കമ്മീഷൻ നൽകാൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യൂണിടാക്ക് ബിൽഡേഴ്സ് ഉടമയുടെ മൊഴി.സിഇഒ സന്തോഷ് ഈപ്പനാണ് സിബിഐയുടെ കൊച്ചി ഓഫീസിൽ തിങ്കളാഴ്ച ഇപ്രകാരം മൊഴി നൽകിയത്. രണ്ടര മണിക്കൂറിൽ അധികമാണ് സിബിഐ ഈപ്പനെ ചോദ്യം ചെയ്തത്.
കരാർ കിട്ടാൻ താൻ കൈക്കൂലി നൽകിയിട്ടില്ലെന്നും, ലൈഫ്മിഷൻ ഫ്ലാറ്റ് നിർമാണം തന്നെ ഇങ്ങോട്ട് വിളിച്ചേൽപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞു. ലൈഫ് മിഷൻ ക്രമക്കേടിൽ, വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സിബിഐ കേസെടുത്തിരുന്നു ഇതിൽ ഒന്നാം പ്രതി സന്തോഷ് ഈപ്പനാണ്.യൂണിടെക് ഓഫീസിലും വീട്ടിലും നടന്ന റെയ്ഡിന് ശേഷം സന്തോഷിനെ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊച്ചി സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. രാത്രി ഏഴര വരെ നീണ്ട ചോദ്യംചെയ്യലിൽ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട രേഖകളും സന്തോഷ് സി.ബി.ഐ അന്വേഷണ സംഘത്തിന് സമർപ്പിച്ചു.
വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിനായി നാലരക്കോടി രൂപ കമ്മീഷൻ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ നൽകിയ മൊഴി. തിരുവനന്തപുരത്തേക്ക് തന്നെ വിളിപ്പിച്ച സ്വപ്നയും കോൺസുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങൾ വിശദീകരിച്ചുവെന്നും ഈപ്പൻ വ്യക്തമാക്കി.യൂണിടാക് ജീവനക്കാരനായ യദു രവീന്ദ്രനാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെ പരിചയപ്പെടുത്തിയതെന്നും സന്തോഷ് പറഞ്ഞു.
Chat conversation end
Type a message…









