ന്യൂഡൽഹി : കാർഷിക നിയമത്തെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർ താങ്ങുവിലയെ ചൊല്ലി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് താങ്ങുവിലയിലൂടെ കർഷകർക്ക് സർക്കാർ നൽകുന്നതെന്നും ഇതിലൂടെ കള്ളപ്പണം ഉണ്ടാക്കുന്നതിനുള്ള മാർഗമാണ് അവസാനിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സെഷനിൽ കർഷകരുമായും തൊഴിലാളികളുമായും ആരോഗ്യരംഗവുമായും ബന്ധപ്പെട്ട നിരവധി പരിഷ്കരണങ്ങളാണ് കൊണ്ടുവന്നത്. ഈ പരിഷ്കരണങ്ങളെല്ലാം രാജ്യത്തെ തൊഴിലാളികളെയും യുവാക്കളെയും വനിതകളേയും കർഷകരേയും ശക്തിപ്പെടുത്തുന്നതാണെന്നും ഇത് മനസ്സിലാക്കി കൊണ്ടുതന്നെയാണ് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ചിലർ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യമെങ്ങും കാർഷിക നിയമത്തിനെരെ പ്രതിഷേധം നടന്നുവരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിട്ടുള്ളത്.
Discussion about this post